അറിയിപ്പ്

>>>>കണ്ണൂര്‍ ജില്ലാ കലോത്സവം. ജില്ലാ മത്സരത്തിന് അര്‍ഹത നേടിയവരുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയോ 200kb (600x600) photo image(Cd യിലാക്കിയത്)യോ 12.12.2013 നകം മട്ടനൂര്‍ ഗവ.യുപിയിലെത്തിക്കണം. അല്ലാത്തപക്ഷം ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല<<<
ഇന്ന് (7.12.2013) ഒടുവിലത്തെ സ്കോര്‍നില അറിയാന്‍ സ്കോര്‍നില പേജ് ക്ലിക്കുക
Kerala School Kalolsavam School Point ( Festival : LP General) Sl.No. School Point 1 14755 GUPS Mattannur 47 2 14732 NISLPS Palottupally 47 3 14764 Muttannur UPS 46 4 14757 Kallur New UPS 45 5 14702 GLPS Kanhilery 45 6 14716 Kara LPS 41 7 14736 Velliyanparamba LPS 40 8 14724 Kovoor LPS 39 9 14743 Kanad LPS 38 10 14766 Panambatta New UPS 36 11 14715 Kanhileri West LPS 36 12 14746 Kotheri LPS 36 13 14729 Oorpalli LPS 34 14 14739 Ayithara LPS 33 15 14741 Desamithram LPS 33 16 14768 Pattannur UPS 32 17 14720 Keezhallur North LPS 32 18 14714 Kallerikkara LPS 31 19 14731 Palayode LPS 31 20 14733 Pazhassi East LPS 30 21 14713 MMILPS Kallayi 30 22 14769 Pazhassi West UPS 30 23 14742 Elampara LPS 30 24 14718 Keecheri LPS 29 25 14772 Thoalambra UPS 29 26 14762 Malur UPS 28 27 14712 Kallayi ALPS 27 28 14730 Paduvilayi LPS 26 29 14747 Kovoor Central LPS 25 30 14703 GLPS Kodolipram 24 31 14737 Vengad LPS 24 32 14756 BEMUPS Anjarakandy 23 33 14723 Durgavilasam LPS 23 34 14767 Pariyaram UPS 23 35 14754 GUPS Ayippuzha 23 36 14773 Vengad Mopla UPS 23 37 14709 Chambad LPS 23 38 14751 Palad LPS 23 39 14734 SRVLPS Peravoor 22 40 14704 GLPS Muthukuttipoyil 22 41 14725 SKVLPS Kunnirikka 22 42 14701 GLPS Kandamkunnu 22 43 14749 Kuzhikkal LPS 21 44 14706 GLPS Poovampoyil 21 45 14752 Panayathamparamba LPS 21 46 14770 Porara UPS 21 47 14020 GHSS Mambaram 20 48 14707 GLPS Sivapuram 19 49 14722 Kolari New LPS 19 50 14705 GLPS Pazhassi 19 51 14761 Kunnoth UPS 19 52 14744 Kuriyot LPS 18 53 14748 Kunderipoil LPS 17 54 14708 Ayithara North LPS 17 55 14726 Mannur LPS 16 56 14753 Thattiode North LPS 16 57 14774 Vengad South UPS 16 58 14719 NISLPS Venmanal 15 59 14740 Ayyallur LPS 15 60 14735 Therur Mopla LPS 14 61 14727 Maruthayi LPS 14 62 14728 Neerveli LPS 14 63 14771 Therur UPS 14 64 14710 Kaitheri ALPS 13 65 14750 Mettadi LPS 13 66 14758 Kayani UPS 12 67 14717 Karetta LPS 11 68 14760 Kunnirikka UPS 10 69 14721 Kolari LPS 9 70 14745 Kavumthazha LPS 9 71 14763 Meruvambayi Mopila UPS 8 72 14711 Kaitheri West LPS 8 73 14018 GVHSS Edayannur 7 74 14765 Neerveli UPS 2 75 14759 Koodali UPS 1
Kerala School Kalolsavam School Point ( Festival : UP General) Sl.No. School Point 1 14768 Pattannur UPS 74 2 14755 GUPS Mattannur 72 3 14014 Koodali HSS 67 4 14769 Pazhassi West UPS 64 5 14757 Kallur New UPS 63 6 14772 Thoalambra UPS 62 7 14766 Panambatta New UPS 60 8 14761 Kunnoth UPS 57 9 14775 Kanhileri UPS 56 10 14050 Sivapuram HS 51 11 14767 Pariyaram UPS 51 12 14776 Keezhallur UPS 49 13 14764 Muttannur UPS 47 14 14773 Vengad Mopla UPS 41 15 14774 Vengad South UPS 41 16 14049 Mattannur HSS 41 17 14771 Therur UPS 38 18 14756 BEMUPS Anjarakandy 38 19 14770 Porara UPS 37 20 14758 Kayani UPS 34 21 14746 Kotheri LPS 26 22 14762 Malur UPS 25 23 14018 GVHSS Edayannur 25 24 14754 GUPS Ayippuzha 22 25 14749 Kuzhikkal LPS 21 26 14763 Meruvambayi Mopila UPS 20 27 14759 Koodali UPS 19 28 14743 Kanad LPS 18 29 14020 GHSS Mambaram 16 30 14741 Desamithram LPS 14 31 14739 Ayithara LPS 13 32 14760 Kunnirikka UPS 12 33 14752 Panayathamparamba LPS 11 34 14750 Mettadi LPS 9 35 14745 Kavumthazha LPS 8 36 14742 Elampara LPS 8 37 14747 Kovoor Central LPS 7 38 14740 Ayyallur LPS 5 39 14748 Kunderipoil LPS 4 40 14751 Palad LPS 1 41 14765 Neerveli UPS 0
Kerala School Kalolsavam School Point ( Festival : HS General) Sl.No. School Point 1 14014 Koodali HSS 179 2 14016 KPCHSS Pattannur 112 3 14049 Mattannur HSS 109 4 14022 GHSS Vengad 107 5 14050 Sivapuram HS 87 6 14051 GHSS Malur 78 7 14018 GVHSS Edayannur 53 8 14020 GHSS Mambaram 42
Kerala School Kalolsavam School Point ( Festival : HSS General) Sl.No. School Point 1 14049 Mattannur HSS 148 2 14022 GHSS Vengad 148 3 14014 Koodali HSS 123 4 14016 KPCHSS Pattannur 121 5 14018 GVHSS Edayannur 102 6 14051 GHSS Malur 90 7 14050 Sivapuram HS 52 8 14020 GHSS Mambaram 50

Thursday 8 June 2023

പരിസ്ഥിതി ദിനാഘോഷവും ജൈവവൈവിധ്യ പാര്‍ക്കും

    പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആസൂത്രണഘടത്തിലാണ്  വിദ്യാലയത്തിന് ജൈവവൈവിധ്യ പാര്‍ക്ക് അനവദിച്ചുകൊണ്ടുള്ള വാര്‍ത്ത കൂടി എത്തിയത്. സസ്യ ജന്തു വൈവിധ്യവും ജനിതക വൈവിധ്യവുമെല്ലാമുള്ള പാര്‍ക്ക് കുട്ടികള്‍ക്കായി തയ്യാറാക്കുന്നത് ഏറെ സന്തോൽകരം തന്നെ. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പി ടി എ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.


ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് ബഹു.കണ്ണൂര്‍ ജില്ലാ കലക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ ഐ എ എസ് സ്കൂളിന്റെ മുന്‍വശത്ത് മൈതാനത്തോട് ചേര്‍ന്ന് സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഔപചാരിക നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 


    
    നഗരസഭാ ചെയര്‍മാന്‍ ശ്രീ എന്‍ ഷാജിത്തും വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സി മുരളീധരന്‍ സ്വാഗതമാശംസിച്ചു. നഗരസഭാധ്യക്ഷന്‍ ശ്രീ എന്‍ ഷാജിത്ത് അധ്യക്ഷനായിരുന്നു. ബഹു ജില്ലാ കലക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ കുട്ടികളോട് സംസാരിച്ചു. ജൈവവൈിധ്യ പാര്‍ക്കിന്റെ നിര്‍മ്മാ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചതായി പ്രഖ്യാപിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ്, നഗരസഭാ കൗണ്‍സിലര്‍ ശ്രീ പ്രശാന്ത്,എ ഇ ഒ ശ്രീ വി ബാബു, ബി പി സി ശ്രീ ജയതിലകന്‍, എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീ ശ്രീജിത്ത് മാസ്റ്റര്‍ മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. 





    ഓയിസ്ക മട്ടന്നൂര്‍ ചാപ്റ്ററിന്റെ പ്രതിനിധി ശ്രീ പി സതീഷ് കുമാര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. നേരത്തെ സ്കൂള‍്‍ മുറ്റത്തെ വൃക്ഷങ്ങളുടെ തറകളില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ മനോഹരമായി അവര്‍ സജ്ജീകരിച്ചിരുന്നു. വിദ്യാലയത്തിന്റെ ചിരകാല മോഹങ്ങളിലൊന്നായ ബട്ടര്‍ ഫ്ലൈ പാര്‍ക്ക് സജ്ജീകരിക്കുന്നതിന് എല്ലാവിധ പിന്തുണയും ഓയിസ്ക അറിയിച്ചിട്ടുണ്ട്. ഓയിസ്ക പ്രവര്‍ത്തകരോടുള്ള വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു.

തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും വേദിയില്‍ നടന്നു. 

 

    പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് ശ്രീ സജിത്ത് മാഷ് നയിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷനുകളും വീഡിയോകളും കോര്‍ത്തിണക്കിയ അവതരണം പ്രത്യേകം സജ്ജീകരിച്ച എല്‍ ഇ ഡി വാളിലൂടെ അവതരിപ്പിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 11.45 മുതല്‍ ഉച്ചവരെ നീണ്ട ക്ലാസ് ഏറെ ഫലപ്രദമായിരുന്നു. 

    പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച ഇലയറിവ്, ക്വിസ്, പോസ്റ്റര്‍ രചന, അവതരണങ്ങള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ നടക്കും.

പരിസ്ഥിതി ദിനം

      

  ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 ലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനെത്തുടര്‍ന്നുണ്ടായ പ്രഖ്യാപനമാണ്  1974 ജൂണ്‍ 5 മുതല്‍ ഇത്തരമൊരു ദിനാചനരണത്തിന് കാരണമായത്. ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിട്ടാവും പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023 ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പൊരുതിതോൽപ്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.

    ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ്‌ പ്ലാസ്റ്റിക്‌. ഒരുപാട്‌ ജീവിത സൗകര്യങ്ങള്‍ അത്‌ മനുഷ്യ ജീവിതത്തില്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ കുടത്തില്‍ നിന്ന്‌ പുറത്തായ ഭൂതത്തെ പോലെ ഇപ്പോള്‍ അത്‌ മനുഷ്യ രാശിയെ നോക്കി അട്ടഹസിച്ചുകൊണ്ടു വിഴുങ്ങാന്‍ തുടങ്ങുന്നു. പരിസ്ഥിതി സൗഹൃദമായ മനസ്ഥിതി കൊണ്ടും, ലളിത ജീവിതം കൊണ്ടും, പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥിതി കൊണ്ടും മാത്രമേ വിപത്താകുന്ന പ്ലാസ്റ്റിക്കിനെ നേരിടാന്‍ സാധിക്കു. വേണ്ടവിധത്തില്‍ നേരിട്ടില്ലങ്കിൽ, അധികം താമസിയാതെ, ഭൂമി തന്നെ ഒരു പ്ലാസ്റിക്‌ ഗ്ര (ഗൃൃ)ഹമായി മാറും.

രാവിലെ ഉണര്‍ന്നു പല്ലു തേക്കാനായി പ്ലാസ്റ്റിക്‌ ബ്രഷ്‌. രാത്രി ഉറങ്ങുന്നത്‌ പ്ലാസ്റ്റിക്‌ മയമുള്ള കിടക്കയില്‍. ചെറ്റക്കുടില്‍ തൊട്ടു മണിമന്ദിരങ്ങള്‍ വരെയും, ഓണംകേറാമൂലകള്‍ തൊട്ടു നഗര ഹൃദയങ്ങള്‍ വരെയും, പാദരക്ഷകള്‍ തൊട്ടു കേശാലങ്കാരം വരെയും പ്ലാസ്റ്റിക്കില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു. സര്‍വം പ്ലാസ്റ്റിക്‌മയമാകുമ്പോള്‍ അതു പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്തിലാകെ വര്‍ഷം തോറും 430 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും താല്‍ക്കാലിക ഉപയോഗത്തിന്‌ ശേഷം വലിച്ചെറിഞ്ഞു മാലിന്യങ്ങളായി തീരുന്നു. വനങ്ങളില്‍ പോലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ ഒരു പ്രശ്‌നമായിരിക്കുന്നു. അങ്ങനെയാണ്‌ ആനപ്പിണ്ടത്തിലും, മറ്റു മൃഗ വിസര്‍ജ്യങ്ങളിലും പ്ലാസ്റ്റിക്‌ കണ്ടെത്തുന്നത്‌. ഇവ സൂക്ഷ്മാംശങ്ങളായും, വലിയ വസ്തുക്കളായും അനേകം വര്‍ഷങ്ങള്‍ മണ്ണിലും വെള്ളത്തിലും വായുവിലും അലിഞ്ഞു ചേരാതെ കിടക്കുമ്പോള്‍, അവയിലെ വിഷാംശങ്ങള്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികളുടെ ഉള്ളിലെത്തി അനേകം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

2021 ലെ യുനെപ്്‌ (UNEP-From Pollution to Solution) റിപ്പോര്‍ട്ടനുസരിച്ചു, പ്ലാസ്റ്റിക്‌ സൂക്ഷ്മാംശങ്ങളിലെ രാസവസ്തുക്കള്‍ ഗരവമേറിയ ജനിതക പ്രശ്‌നങ്ങളും, മസ്തിഷ്ക രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും ഉണ്ടാക്കുന്നു. അഞ്ചു മില്ലിമീറ്ററില്‍ കുറഞ്ഞ ഡയമീറ്ററുള്ള പ്ലാസ്റ്റിക്‌ അംശങ്ങളാണ്‌ ഇത്തരം ദോഷങ്ങളുണ്ടാക്കുന്നത്‌.ശരിയായ നടപടിയെടുത്താല്‍ 2040 ഓടെ 80 ശതമാനം പ്ലാസ്റ്റിക്‌ മലിനീകരണം കുറയ്ക്കാനാകും. ഇങ്ങനെ ചെയ്താല്‍ വികസ്വര രാജ്യങ്ങളില്‍ 7 ലക്ഷം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു യുനെപ്‌ പഠനങ്ങള്‍ പറയുന്നു.

പ്ലാസ്റ്റിക്കും മനഃസ്ഥിതിയും

മനുഷ്യരുടെ 'ഫാസ്റ്റ്‌ ഫാഷന്‍' എന്ന പ്രതിഭാസമാണ്‌ ഇന്ന്‌ ഭൂമിക്കു ഏറ്റവും ശാപമായിതീര്‍ന്നിരിക്കുന്നത്‌. ഫാഷന്‍ കേന്ദ്രമായ പാരീസില്‍ സ്ത്രീകള്‍ വസ്ത്രങ്ങള്‍ വാങ്ങിച്ചു കൊണ്ട്‌ വീട്ടിലേക്ക്‌ ഓടുന്നു എന്നാണ്‌ പറയുന്നത്‌. കാരണം വീട്ടില്‍ ചെല്ലുമ്പോഴേക്കും ചിലപ്പോള്‍ ഫാഷന്‍ മാറിപ്പോയെന്നിരിക്കും. ഒരാള്‍ക്ക്‌ ഒരു ദിവസം എത്ര ഭക്ഷണം വേണം, എത്ര ലിറ്റര്‍ വെള്ളം വേണം, ഒരു വര്‍ഷം ധരിക്കാന്‍ എത്ര ജോഡി വസ്ത്രങ്ങള്‍വേണം, എത്ര ജോഡി ചെരുപ്പുകള്‍ വേണം, എത്ര വലിയ വീട്‌ വേണം എത്ര മോടിയായ വാഹനം വേണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ്‌, മനുഷ്യ ഉപഭോഗം ഭൂമിക്കു ഭാരമാകുമോഇല്ലയോ എന്നുതീരുമാനിക്കപ്പെടുന്നത്‌.

പ്ലാസ്റ്റിക്‌ നിയന്ത്രണത്തിന്റെ ആദ്യപടി ആത്മ നിയന്ത്രണമാണ്‌. സുസ്ഥിര ഉപഭോഗമാണ്‌ സുസ്ഥിര ഉല്ലാദന വിതരണത്തെക്കാള്‍ പ്രധാനം. കാരണം വിപണികളെ ആത്യന്തികമായിനിയന്ത്രിക്കുന്നത്‌ ഉപഭോഗമാണ്‌. ഉല്പ്പാദിപ്പിക്കുന്നവ ഉപയോഗിക്കാന്‍ ആളുകളില്ലെങ്കില്‍ വിപണി തളരും. അതിനാല്‍ ആളുകളുടെ ഉപഭോഗ ശൈലിയെ വേണ്ട വിധത്തില്‍ സ്വാധീനിച്ചാല്‍ സുസ്ഥിര ഉത്പാദനവും, വിതരണവും, അതുവഴി സുസ്ഥിര വികസനവും സാധ്യമാകും


പുതിയ ഹെഡ്മാസ്റ്റര്‍

     മട്ടന്നൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമായ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ യു പി സ്കൂളിന്റെ ഭരണസാരഥ്യത്തില്‍ നിന്ന് മാര്‍ച്ച് 31 ന് വിരമിച്ച ശ്രീ എം പി ശശിധരന്‍ മാസ്റ്റര്‍ക്ക് ശേഷം വിദ്യാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് സീനിയര്‍ അധ്യാപകനായ ശ്രീ ശ്രീജിത്ത് മാഷാണ്. കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പുതിയ പ്രവേശനങ്ങള്‍, വിദ്യാലയ അറ്റകുറ്റപ്പണികള്‍ എല്ലാം ഏറ്റവും നിഷ്ഠയോടെ അദ്ദേഹം പൂര്‍ത്തിയാക്കുകയുണ്ടായി. വിദ്യാലയത്തിന്റെ പുതിയ ഹെഡ്മാസ്റ്ററായി വിളക്കോട് ഗവ യു പി സ്കൂളില്‍ നിന്നും നമ്മുടെ വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയ ശ്രി സി മുരളീധരന്‍ മാസ്റ്റര്‍ ജൂണ്‍ 2 ന് വിദ്യാലയത്തിന്റെ പുതിയ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. വിദ്യാലയം എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.



പ്രവേശനോത്സവം 2023

        പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 1 ന് വിദ്യാലയത്തില്‍ ആഘോഷിച്ചു. ഇത്തവണ ഉപജില്ലാതല പ്രവേശനോത്സവവും വിദ്യാലയത്തിലായിരുന്നു. രണ്ടു മാസത്തെ അവധിക്കാലത്തെ കളിചിരികള്‍ക്ക് ശേഷം പഠനം പാല്പായസമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് വിദ്യാലയത്തില്‍ പ്രവേശനോത്സവത്തിന് നാന്ദിയായത്. കഴിഞ്ഞ ഒരാഴ്ചയായി അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളെല്ലാം തന്നെ വിദ്യാലയത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. തലേദിവസം ക്ലാസുമുറികളും സ്കൂള്‍ പരിസരവും കുരുത്തോലകള്‍ കൊണ്ടും വര്‍ണക്കടലാസുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. കുട്ടികള്‍ക്കായി സമ്മാനപ്പൊതികളും അക്ഷരകിരീടവും വര്‍ണ ബലൂണുകളുമെല്ലാം തയ്യാറാക്കിയിരുന്നു.


        രാവിലെ 10 മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് ജി എല്‍ പി ബി സ്കൂളില്‍ മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനം തത്സമയം സ്റ്റേജില്‍ കാസ്റ്റ് ചെയ്തിരുന്നു. നവാഗതരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് വിശിഷ്ടാതിഥികള്‍ക്കൊപ്പം ആനയിച്ചു. വര്‍ണബലൂണുകള്‍ കൈയില്‍ കിട്ടിയ കുരുന്നുകള്‍ കാണികള്‍ക്ക് വിരുന്നായി. 

 പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍-ചാര്‍ജ് ശ്രീ ശ്രീജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാലയത്തിനുണ്ടായ നേട്ടങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ എം രതീഷ് അധ്യക്ഷനായിരുന്നു.





 മട്ടന്നൂര്‍ മണ്ഡലം എം എല്‍ എ ശ്രീമതി ശൈലജ ടീച്ചര്‍ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങില്‍ തന്റെ രസകരമായ വിദ്യാലയാനുഭവങ്ങള്‍ ഓര്‍ത്തെടുത്തത് കൗതുകകരമായിരുന്നു. മുനിസിപ്പല്‍ തല പ്രവേശനോത്സവത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ നഗരസഭാധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും‍ നേരത്തെ വിദ്യാലയം സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. ചടങ്ങില്‍ വെച്ച് മുനിസിപ്പാലിറ്റി വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന കുടിവെള്ള കിയോസ്ക് വിദ്യാലയം ഏറ്റുവാങ്ങി. 

    
   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറ്‍ ശ്രീ വി ബാബുമാസ്റ്ററും സമഗ്രശിക്ഷ ബി പി സി ശ്രീ ജയതിലകനും ചേര്‍ന്ന് കുട്ടികള്‍ക്കുള്ള സമ്മാനക്കിറ്റുകള്‍ വിതരണം ചെയ്തു. കലക്ടര്‍@ സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബിന്നുകളും ചടങ്ങില്‍ വിദ്യാലയത്തിന് കൈമാറി.







 മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ എം പി ശശിധരന്‍, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് നടന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും പായസവും ഉച്ചക്ക് സദ്യയും ഒരുക്കിയിരുന്നു.

    കുട്ടികളുെ കളിചിരികളാല്‍ ഈ അധ്യയനവര്‍ഷം സമ്പന്നമാവട്ടെ എന്ന് വിദ്യാലയം ആശംസിക്കുന്നു.

Friday 29 November 2013

> മട്ടനൂര്‍ ഉപജില്ലാ കലോത്സവം ഡിസംബര്‍ 3 മുതല്‍ മട്ടനൂര്‍ ജി യു പി സ്കൂളില്‍ .  എല്‍ പി വിഭാഗം പ്രസംഗം മലയാളം വിഷയം- മധുരം മലയാളം<<